സ്വർണ്ണക്കപ്പ് ഹോം ലീഗ് ടൂർണ്ണമെന്റ് - ടീം സ്മാഷേഴ്സ് ജേതാക്കൾ!

മാഹി : മാഹി ഇൻഡോർ ബാറ്റ്മിൻറ്റൺ മോണിങ്ങ് ബാച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വർണ്ണക്കപ്പ് ഹോം ലീഗ് ടൂർണ്ണമെന്റിൽ ടീം സ്മാഷേഴ്സ് വിജയികളായി.

രണ്ടു ദിവസമായി നടന്ന മത്സരത്തിൽ നാല്പതിലധികം കളിക്കാർ പങ്കെടുത്തു. വിജയകൾക്കുള്ള അനുമോദന സമ്മേളനം പോണ്ടിച്ചേരി മുൻ ആഭ്യന്തര വകുപ്പു മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു സമ്മാന ദാനം നിർവ്വഹിച്ചു.

അബ്ദുൾ അസീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാഹി എ.എസ്.ഐ .പി.വി.പ്രസാദ്, ഖലീൽ പെരിങ്ങാടി എന്നിവർ ആശംസകൾ നേർന്നു.കെ.ശിവദാസൻ സ്വാഗതവുംപി.കെ. തൻവീർ നന്ദിയും പറഞ്ഞു.ടൂർണ്ണമെന്റ് കമ്മറ്റി കൺവീനർ എം.സി.വരുൺ നേതൃത്വം നല്കി.

വളരെ പുതിയ വളരെ പഴയ