ധർമ്മടം:മാലിന്യമുക്ത സമൂഹത്തിനായി ബ്രണ്ണൻ കോളേജിനു മുൻവശത്ത് ഗ്രീൻ ക്യാൻവാസ് നിർമ്മിച്ച് സേക്രഡ് ഹാർട്ട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേസ്. 29 ഡിസംബർ 2023 വെള്ളിയാഴ്ച വൈകിട്ട് പ്രശസ്ഥ ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സെൽവൻ മേലൂരാണ് ഗ്രീൻ ക്യാൻവാസ് ഉദ്ഘാടനം ചെയ്തത്.
പല ചിത്രകാരൻമാരും എൻ.എസ്.എസ് വളണ്ടിയേഴ്സും ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചു. അനുദിനം കൂടി വരുന്ന മാലിന്യ പ്രശ്‌നത്തിനെതിരേ ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ക്യാൻവാസ് വിജയകമാക്കാൻ ജനങ്ങളുടെ പൂർണ്ണ സഹകരണമുണ്ടായിരുന്നു. ‘സമന്വയം’ എന്ന സപ്തദിന സഹവസ കാമ്പിന്റെ ഭാഗമായാണ് എൻ.എസ്.എസ് വളണ്ടിയേഴ്സ് ക്യാൻവാസ് നിർമ്മിച്ചത്.