മയ്യഴി:മാഹി അഖിലേന്ത്യാ സെവൻസ് ഫ്ളഡ്‌ലിറ്റ് ഫുട്ബോളിൽ തിങ്കളാഴ്‌ച രാത്രി ഏഴിന് മെഡിഗാർഡ് അരീക്കോടും റോയൽ ട്രാവൽസ് കോഴിക്കോടും ഏറ്റുമുട്ടും. രണ്ടാംദിവസം വളപട്ടണം ടൗൺ സ്പോർട്‌സ് ക്ലബ് 3-1ന് അഭിലാഷ് എഫ്‌സി പാലക്കാടിനെ തോൽപ്പിച്ചു. ഞായറാഴ്‌ച രാത്രി നടന്ന മൂന്നാം മത്സരത്തിൽ സൂപ്പർ സ്‌റ്റുഡിയോ മലപ്പുറം അഞ്ച് ഗോളിന് ഡയനാമോസ് എഫ്‌സി ഇരിക്കൂറിനെ തോൽപിച്ചു