മാഹിയിൽ മൂലക്കടവ് -കോപ്പാലം റോഡിലെ കുഴികൾ അടക്കണം

മാഹി:മൂലക്കടവ്- കോപ്പാലം റോഡിൽ പെട്രോൾ പമ്പുകൾക്ക് സമീപം കോപ്പാലത്ത് റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി. സ്ത്രീകളടക്കം നിരവധി സ്കൂട്ടർ യാത്രികർ കുണ്ടിൽ ചാടി അപകടത്തിൽ പെടുകയാണ്.മഴവെള്ളം കുണ്ടുകളിൽ നിറഞ്ഞാൽ കുഴിയുടെ ആഴം മനസിലാകാതെ യാത്ര തുടരുമ്പോഴാണ് അപകടത്തിൽപ്പെടുന്നത്.

മാഹി പൊതുമരാമത്ത് വകുപ്പിൻ്റേതാണ് റോഡ്. കഴിഞ്ഞ ജൂലായ് മാസത്തിൽ അപകടങ്ങൾ നിത്യസംഭവമായപ്പോൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തിയിരുന്നു. വലിയ കുഴികൾ ഇൻ്റർലോക്കിട്ട് നന്നാക്കിയെങ്കിലും ഇതെല്ലാം അടർന്ന് റോഡിൽ ചിതറിക്കിടക്കുകയാണ് -ഇത് കൂടുതൽ അപകടം വിളിച്ചു വരുത്തുന്ന സ്ഥിതിയിലുമായി. റോഡിൽ ചിതറിക്കിടക്കുന്ന കട്ടകളിൽ വാഹനങ്ങൾ കയറിയും അപകടം പെരുകുന്നു. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന തലശ്ശേരിയിൽ നിന്ന് പാനൂരിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തുന്ന റൂട്ടാണ് കോപ്പാലം – എല്ലായിപ്പോഴും തിരക്കാണ്.തലശ്ശേരി ഭാഗത്ത് നിന്ന് ഇന്ധനം നിറയ്ക്കുവാനായി മാത്രം വരുന്ന വാഹനങ്ങളും ഇതു വഴി കടന്നു വരുന്നുണ്ട്.

വാഹനങ്ങൾ കുഴികൾ വെട്ടിച്ച് കടന്നു പോകുമ്പോൾ കാൽനടയായി പോകുന്നവരും ഭീതിയിലാണ്. കുഴികളുള്ള ഭാഗം മാത്രം നികത്തി പണി പൂർത്തികരിക്കുന്നതിനാലാണ് റോഡ് വീണ്ടും പൊട്ടുന്നതെന്ന് നാട്ടുകാർ പറയുന്നു. ഈ ഭാഗം പൂർണ്ണമായി നീക്കം ചെയ്ത് ഇൻ്റർലോക്ക് ഇടണമെന്നാണ് നാട്ടുകാരുടെ ആവശ്യം

വളരെ പുതിയ വളരെ പഴയ