സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ നിർണ്ണയ കേമ്പും.

മാഹി: മാഹി ലയൺസ് ക്ലബ്ബ് തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രി, ചാലക്കര ഉസ്മാൻ ഗവ: ഹൈസ് കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സപ്തംബർ 17 ന് ചാലക്കര ഉസ്മാൻ ഗവ: ഹൈസ്ക്കൂളിൽ സൗജന്യ നേത്രപരിശോധനയും, തിമിര ശസ്ത്രക്രിയ നിർണ്ണയ കേമ്പും സംഘടിപ്പിക്കുന്നു
തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സൗജന്യമായി ചെയ്തത് കൊടുക്കും. തുള്ളിമരുന്ന്, വീട്ടിൽ നിന്ന് ഉപയോഗിക്കേണ്ട കണ്ണട എന്നിവ സൗജന്യമായി നൽകും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ: 9447784419, 9400435450, 8281715290

വളരെ പുതിയ വളരെ പഴയ