മാഹി: കേന്ദ്ര ഭരണപ്രദേശമായ മാഹിയേയും കണ്ണൂർജില്ലയുടെ പ്രവേശന കവാടമായ ന്യൂമാഹിയേയും ബന്ധിപ്പിക്കുന്ന 1933 ൽ നിർമ്മിച്ച മാഹിപ്പാലം അപകടാവസ്ഥയിലാണ് വലിയ ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപെടെ ആയിരക്കണക്കിന് വാഹനങ്ങൾ നിത്യേന ഇതുവഴികടന്നുപോകുമ്പോൾ കുലുക്കം അനുഭവപെടുന്നു മാഹിപ്പാലം ജംഗ്ഷനിൽ നിയോഗിക്കപ്പെട്ട ഒരു പോലീസുകാരന് നിയന്ത്രിക്കാനാവാത്തവിധം മൂന്ന് ഭാഗങ്ങളിൽ നിന്നും ഇടമുറിയാതെ വാഹനങ്ങൾ വന്നെത്തുന്നതിനാൽ സ്റ്റാൻഡിലെ ഡ്രൈവർമാരാണ് ഗതാഗതം നിയന്ത്രിക്കുന്നത് ആവശ്യമായ നിയമ നടപടികൾ ഉണ്ടാവണമെന്നാണ് ജനപക്ഷം.