അഴിയൂർ ചുങ്കം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനം ആചരിച്ചു.

അഴിയൂർ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ വ്യാപാരി ദിനം ആചരിച്ചു.
ചുങ്കം ടൗണിൽ പതാക ഉയർത്തിയ ശേഷം ചേർന്ന ചടങ്ങിൽ അഴിയൂർ മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് പി.കെ രാമചന്ദ്രൻ പരിപാടി ഉൽ ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡണ്ട് എം.ടി. അരവിന്ദൻ അദ്ധ്യക്ഷം വഹിച്ചു.
ബാബു പ്രസാദ് സി.ടി.സി., ശംസുദ്ദീൻ മനയിൽ , അശോകൻ അനുരൂപ , ഉണ്ണി കെ , എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി സാലീം പുനത്തിൽ സ്വാഗതവും, രാഗീഷ് കെ.സി. നന്ദിയും പറഞ്ഞു.
മഹമൂദ് ഫനാർ, നൗഷർ സാസ് കർട്ടൻ , പവിത്രൻ അഴിയൂർ, സരുൺ ബി,പ്രജീഷ് മുത്തു, ബിറ്റു, പ്രേമൻ അഴിയൂർ , രാജീവൻ സിന്ധു , എന്നിവർ നേതൃത്വം നൽകി.പായസം വിതരണവും നടന്നു.

വളരെ പുതിയ വളരെ പഴയ