ന്യൂമാഹി: 1933 ൽ നിർമ്മിച്ച മാഹിപ്പാലം പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികളും ദ്വാരങ്ങളും നിറഞ്ഞു കിടക്കുന്ന പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി പാലം ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തി നടത്തുന്നതിനായി 21 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകിയതായി നാഷണൽഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കണ്ണൂരിന് എസ്റ്റിമേറ്റ് സമർപ്പിച്ചതായി പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എക്ലിക്യൂട്ടിവ് എൻജിനിയർ കഴിഞ്ഞ ദിവസം നടന്ന ജില്ലാ വികസന യോഗത്തെ അറിയിച്ചതാണിത്. കെ മുരളീധരൻ എം പി യുടെ പ്രതിനിധി എം പി അരവിന്ദാക്ഷൻ ജില്ലാ വികസന സമിതി യോഗത്തിൽ ഈ വിഷയം ഉന്നയിച്ചതിനെത്തുടർന്ന് കളക്ടറുടെ നിർദ്ദേശമനുസരിച്ചാണ് പാലത്തിന്റെ മേൽഭാഗവും അടിഭാഗവും അധികൃതർ പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയത് കൂടതെ , പാലത്തിന് വളരെയധികം കാലപ്പഴക്കം ഉള്ളതിനാൽ പുതിയ പാലം നിർമ്മിക്കുന്നതിന് സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർഫണ്ടിനായി (സി. ആർ.എഫ്) 20 കോടിയുടെ പ്രൊപ്പോസൽ സമർപ്പിച്ചതായും എക്സി.എൻജിനിയർയോഗത്തിൽ വിശദീകരിച്ചു.എക്സൈസ് ചെക് പോസ്റ്റ് മുതൽ മാഹിപ്പാലത്തിന്റെ മുകൾ ഭാഗം വരെ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ദേശീയപാതാ വിഭാഗം അധികൃതരോട് പല തവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല എന്നാൽ ജില്ലിയും ടാർ മിശ്രിതവും നിറച്ച് കുഴിയടച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് അധികൃതർ ചെയ്യുന്നത് അടിയന്തര പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ ദേശീയ പാത ഉപരോധം ഉൾപ്പെടെയുള്ള സമരമാർഗങ്ങളുമായി മുന്നോട്ടു പോകും യോഗത്തിൽ വി കെ അനീഷ് ബാബു അധ്യക്ഷത വഹിച്ചു
സിവി രാജൻ പെരിങ്ങാടി , രാജേന്ദ്രൻ കവിയൂർ, എൻ കെ സജീഷ്, സി സത്യാനന്ദൻ എന്നിവർ സംസാരിച്ചു.
#tag:
Mahe