മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു.

ഓഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.

പള്ളൂർ ഇന്ദിരാ ഭവനിൽ നടന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി രെജിലേഷ് പതാക ഉയർത്തി ആചരിക്കുകയും പള്ളൂർ ടൗണിൽ പ്രഭാതഭേരി നടത്തുകയും ചെയ്തു.

മാഹി ചൂടിക്കോട്ട രാജീവ് ഭവനിൽ നടത്തിയ പരിപാടിയിൽ മാഹി മേഖല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ് പതാക ഉയർത്തി.

മൂലക്കടവ് നടന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുമിത്ത് പതാക ഉയർത്തി.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് പള്ളൂർ,അലി അക്ബർ ഹാഷിം, വൈഷ്ണവ്,ജിജേഷ് കുമാർ ചാമേരി, വിവേക് ചാലക്കര,ഷെജിൻ,എ. പി ബാബു ,പ്രേംജിത്ത്, രഞ്ജിത്ത്, അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ