കാലപഴക്കത്താൽ ബലക്ഷയം നേരിടുന്ന മാഹിപ്പാലത്തിന്റെ ദുരവസ്ഥ കാണേണ്ടതു തന്നെ. കുണ്ടും, കുഴിയും നിറഞ്ഞ പാലത്തിലൂടെ ചരക്കു വാഹനങ്ങൾ അടക്കം നീങ്ങുന്നത് ഒച്ചിഴയും വേഗത്തിൽ. പുതിയ പാലത്തിൻ്റെ നിർമ്മാണത്തിന് മുൻപ് , മേൽഭാഗം കോൺക്രീറ്റ് ചെയ്യുകയും ,പാലത്തിന്റെ ഇരു ഭാഗങ്ങളിലും ട്രാഫിക് സിഗ്നൽലൈറ്റുകൾ സ്ഥാപിച്ച് ഗതാഗത സംവിധാനം സുഗമമാക്കണമെന്നാവശ്യമാണ് ഉയരുന്നത്.നിരവധി വാഹനങ്ങൾ പ്രതിദിനം കടന്നു പോകുന്ന പാലത്തിൻ്റെ അവസ്ഥ അപകടത്തിൽ തന്നെയാണ്.പുതിയ പാലത്തിന് നടപടികൾ പൂർത്തീകരിച്ചിട്ടുമില്ല. മാഹി ബൈപാസ് റോഡ് ഗതാഗത യോഗ്യമാകുന്നതോടെ പ്രശ്നം ഏറെകുറെ പരിഹരിക്കപ്പെടും.