അഴിയൂർ: മാഹിയിൽ നിന്നുള്ള 20 കുപ്പി വിദേശ മദ്യവുമായി ആലപ്പുഴ സ്വദേശി എക്സൈസ് പിടിയിൽ. കുട്ടനാട് തകഴി ചിറയകം ആറ്റുകടവിൽ വീട്ടിൽ ഷാജി കുമാറാണ് (53) വലയിലായത്. മദ്യവുമായി മാഹി റെയിൽവെ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് റോഡരികിൽ വെച്ച് ഇയാൾ വടകര എക്സൈസ് സർക്കിൾ പാർട്ടിയുടെ പിടിയിലായത്.
കോഴിക്കോട് എക്സൈസ് ഐബിയിലെ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര സർക്കിളിലെ പ്രിവന്റീവ് ഓഫീസർമാരായ സി.കെ. ജയപ്രസാദ്, ബെൻസി ബാൽ, ഡ്രൈവർ ബബിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബാഗിലാക്കിയ 20 ഫുൾ ബോട്ടിലാണ് പിടിച്ചെടുത്തത്. ട്രെയിൻ വഴി പോകാനായിരുന്നു പരിപാടി