ന്യൂ മാഹിയിൽ യുവാവിനെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

 


ന്യൂ മാഹി: ന്യൂ മാഹി ചെക്ക് പോസ്റ്റിന് സമീപം ഒരാളെ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സ്കൈ ബോൺ ട്രാവൽസിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് നടത്തിവരികയാണ്.

സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ ന്യൂ മാഹി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

മൃതദേഹം തുടർ നടപടികൾക്കായി തലശ്ശേരി ഗവൺമെന്റ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിസരവാസികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ