ഇന്ത്യൻ ബാങ്ക് മാഹി മുനിസിപ്പാലിറ്റിക്ക് 100 തെരുവ് വിളക്കുകൾ സംഭാവന ചെയ്തു.

ആസാദി കി അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായ കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി പ്രവർത്തനത്തിലൂടെ ഇന്ത്യൻ ബാങ്ക് മാഹി മുനിസിപ്പാലിറ്റിക്ക് 100 തെരുവ് വിളക്കുകൾ സംഭാവന ചെയ്തു.

മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ബാങ്ക് കോഴിക്കോട് ഡെപ്യൂട്ടി സോണൽ മാനേജർ ജയറാം വി.പി., മാഹി റീജിയണൽ അഡ്മിനിസ്‌ട്രേറ്റർ ശിവരാജ് മീണയ്ക്ക് തെരുവ് വിളക്കുകൾ കൈമാറി. ചടങ്ങിൽ മാഹി മുനിസിപ്പൽ കമ്മീഷണർ ഭാസ്‌കരൻ, ഇന്ത്യൻ ബാങ്ക് മാഹി ബ്രാഞ്ച് മാനേജർ ലെനിൻ ചന്ദ്രശേഖർ, ഇന്ത്യൻ ബാങ്കിലെ ഋഷി ശങ്കർ ഒ.പി എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ