മാഹി: ലക്ഷങ്ങള്‍ പൊടിച്ച് നടത്തുന്ന വിവാഹ ആഘോഷങ്ങള്‍ക്ക് മാഹിയില്‍ നിന്ന് ഒരു തിരുത്ത്.
വിവാഹാഘോഷത്തിനുള്ള ചിലവില്‍ നിന്ന് ഒന്നര ലക്ഷം രൂപ നീക്കി ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് ഉപകരിക്കുന്ന കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചാണ് അഴിയൂർ മറിയാസില്‍ അഡ്വ: മുഹമ്മദ് റിഹാൻ റഹീമിന്റേയും അഡ്വ.ആയിഷ സാല്‍വയുടേയും വിവാഹം വേറിട്ടത്.
നിലവില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി ഈ മേഖലയിലുണ്ട്. എന്നാല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത കുടുംബങ്ങള്‍ക്കായാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്.
പൂഴിത്തല മുതല്‍ ആസിയ റോഡ് വരെയാണ് ഇതുവഴി കുടിവെള്ളം ലഭിക്കുക. കടലോര മേഖലയായതിനാല്‍ പ്രദേശത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്.
ന്യൂ മാഹി ലോറല്‍ ഗാർഡനില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പദ്ധതി സമർപ്പിച്ചത്.
അഴിയൂരിലെ റഹീം മറിയാസ്- മഹനാസ് മനയത്ത് ദമ്ബതികളുടെ മകനാണ് അഡ്വ.മുഹമ്മദ് റിഹാൻ റഹീം. സുനില്‍ സലീം കാഞ്ഞിരാല-ഡോ.ഷാഹിന മട്ടുമ്മന്തോടി എന്നിവരുടെ മകളാണ് അഡ്വ.ആയിഷ സാല്‍വ.
