പുതുച്ചേരി സംസ്ഥാനത്തു പിന്നോക്ക വിഭാഗത്തിന്റെ സെൻസസ് എടുക്കുവാനുള്ള നടപടി തുടങ്ങി

പുതുച്ചേരി സംസ്ഥാനത്തു വീടു വീടാന്തരം കയറിയുള്ള പിന്നോക്ക വിഭാഗത്തിന്റെ സെൻസസ് എടുക്കുവാനുള്ള നടപടി പുതുചേരി മുഖ്യമന്ത്രി രംഗസ്വാമി ഉദ്ഘാടനം ചെയ്തു.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിന്നോക്ക വിഭാഗത്തിന് സംവരണം നൽകുന്നതിനാണ് അംഗൻവാടി തൊഴിലാളികളെ കൊണ്ട് സെൻസസ് എടുപ്പിക്കുന്നത്.

മൂന്ന് മാസത്തിനുള്ളിൽ സെൻസസ് പൂർണമാക്കേണ്ടതാണ്.

അഡ്വ അശോക് കുമാർ ഇലക്ഷൻ നടത്തുവാൻ വേണ്ടി നൽകിയ കേസ്സിൽ ഇലക്ഷൻ കമ്മിഷനെതിരെ സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ ഉത്തരവ് നിലനിൽക്കുന്നതിനാൽ സെൻസസ് കഴിഞ്ഞയുടനെ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്

പിന്നോക്ക വിഭാഗത്തിനുള്ള സംവരണം തീരുമാനിക്കുവാൻ വേണ്ടി ജസ്റ്റിസ്‌ കെ. കെ ശശിധരനെ പിന്നോക്ക വിഭാഗ കമ്മിഷനായി സർക്കാർ തീരുമാനിച്ചിരുന്നു.

ചടങ്ങിൽ ജസ്റ്റിസ്‌ ശശിധരൻ, സ്‌പീക്കർ സെൽവം മന്ത്രിമാരായ തേനി ജയകുമാർ ലക്ഷ്മി നാരായണൻ കളക്ടർ വല്ലഭൻ എന്നിവർ സംബന്ധിച്ചു

വളരെ പുതിയ വളരെ പഴയ