മാഹി:കേരളത്തിലെ വെൽഡിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ എ.കെ.ഡബ്ല്യു.എ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി മേഖല മീറ്റ് ആഗസ്ത്13 ന ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ
വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 13 ന് രാവിലെ 9.30 മുതൽ 1 മണി വരെ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജോ: സിക്രട്ടറി നികേഷ് കണ്ണൂർ നിർവ്വഹിക്കും. ജില്ല പ്രസിഡണ്ട് എ.റിജേഷ് പുതിയതെരു അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ പങ്കെടുക്കുന്ന മുഴുവൻ മെമ്പർമാർക്കും നറുക്കെടുപ്പിലൂടെ സമ്മാനവും നൽകുമെന്ന് ഭാരവാഹികളായ എ.റിജേഷ് പുതിയതെരു, കെ.വി.സന്തോഷ് മാഹി, കെ.ഷിജിത്ത് പെരളശ്ശേരി എന്നിവർ വാർത്ത സമ്മേളത്തിൽ അറിയിച്ചു.
#tag:
Mahe