മാഹി: മാഹി പാലത്തിന് മുകളിലെ കുഴി നികത്തുവാനായി ഉപയോഗിച്ച ഇരുമ്പ് ഷീറ്റാണ് വാഹനങ്ങൾക്ക് ഭീഷണിയായുള്ളത്.
പുറത്തേക്ക് തള്ളി നില്ക്കുന്ന ഇരുമ്പ് ഷീറ്റ് വാഹനങ്ങളുടെ ടയറിൽ തട്ടി ടയർ കീറാനുള്ള സാധ്യത വളരെയേറെയാണ്.
ഇരുചക്രവാഹനങ്ങളുടെ ടയറുകളിൽ റോഡിന് മുകളിലേക്ക് തള്ളി നില്ക്കുന്ന ഇരുമ്പഷീറ്റ് തട്ടി ബാലൻസ് തെറ്റി വീണ സംഭവവുമുണ്ടായി.
കഴിഞ്ഞ ദിവസം പാലത്തിന് മുകളിലെ കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കെറ്റിരുന്നു.
മാഹിപ്പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളിൽ വൻ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്