മയ്യഴി: പുതുച്ചേരി സർക്കാർ സർവീസിലേക്ക് അപ്പർ ഡിവിഷൻ ക്ലാർക്ക് (യു.ഡി.സി.) തസ്തി കയിലേക്ക് തിരഞ്ഞെടുക്കുന്ന തിനുള്ള മത്സര പരീക്ഷ. 23-ന് രാവിലെ 10 മുതൽ 12 വരെ നട ക്കും.പുതുച്ചേരി കേന്ദ്രഭരണപ്ര ദേശത്തെ നാല് മേഖലകളിലു മായി ആകെ 45,999 ഉദ്യോഗാർ ഥികളാണ് യു.ഡി.സി. പരീക്ഷ എഴുതുന്നത്. ഇതിൽ 1,128 ഉദ്യോ ഗാർഥികളാണ് മാഹി മേഖലയി ലെ അഞ്ച് കേന്ദ്രങ്ങളിലായി പരീ ക്ഷ എഴുതുന്നത്.ജവാഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻ ഡറി സ്കൂൾ മാഹി, സി.ഇ. ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാഹി, വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പള്ളൂർ, ഐ.കെ.കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പന്ത ക്കൽ, ഗവ മിഡിൽ സ്കൂൾ, മാഹി എന്നിവയാണ് അഞ്ച് പരീക്ഷാ കേന്ദ്രങ്ങൾ. ഉദ്യോഗാർഥികൾ 8.30 ന് കാമ്പസിലെത്തണം.