ദേശീയപാതയിൽ ഗതാഗതക്കുരുക്ക് തീർത്ത് മാഹിപ്പാലം. കുഴികൾ നിറഞ്ഞ പാലം കടക്കാൻ വാഹന ങ്ങളുടെ നീണ്ട നിരയാണിപ്പോൾ. ചരക്കുവാഹനങ്ങൾ കുഴികളിലുടെ ഇഴഞ്ഞുനീങ്ങുമ്പോൾ ഗതാഗതം സ്തംഭിക്കുന്നു. ആംബുലൻസടക്കം മാഹിപ്പാലത്തിൽ കയറാൻ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. എയർപോർട്ടിലേക്കുള്ള യാത്രക്കാരും കുരുക്കിൽപ്പെട്ട് വലയുന്നു. മാഹിപ്പാലം കടന്നാലും പാലത്തിനും സെന്റ് തെരേസ പള്ളിക്കുമിടയിലെ പെട്രോൾ പമ്പുകളിലെ വാഹനങ്ങൾ പിന്നെയും ഗതാഗതം കുരുക്കിലാക്കും.
മാഹിപ്പാലത്തിലെ സ്ലാബുകൾക്കിടയിൽ ഘടിപ്പിച്ച ലിഫ്റ്റിങ് പ്ലേറ്റുകൾ പലതും പൊട്ടിയ നിലയിലാണ്. ടാർ പൊട്ടിപ്പൊളിഞ്ഞു. മഴ തുടങ്ങിയതോടെ കുഴികളുടെ എണ്ണവും വർധിച്ചു. വാഹനങ്ങൾ പാലത്തിലൂടെ ഇഴഞ്ഞാ ണ് നീങ്ങുന്നത്. ഇത് കാരണം മാഹിയിലും ന്യൂമാഹിയിലും മിക്കസമയങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ചരക്ക് വാഹനങ്ങൾ പോകുമ്പോൾ തകർച്ച കൂടുന്നത് പ്രശ്നം രൂക്ഷമാക്കുന്നു. ഇരുചക്ര വാഹനങ്ങൾ തെന്നി വീണ് അപകടങ്ങളും ഉണ്ടാകുന്നുണ്ട്. മാഹിയിലെ മിക്ക പമ്പുകൾ ക്കും സ്ഥലപരിമിതിയുണ്ട്.
രണ്ടോ മൂന്നോ വാഹനങ്ങൾ കയ റിയാൽ പിറകിൽ വരുന്ന വാഹന ങ്ങൾ റോഡിൽ നിർത്തിയിടേണ്ടി വരും. ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും മാഹി ട്രാഫിക് പൊലീസ് ന്റെ കാര്യമായ ഇടപെടലില്ല. വാഹന നിയന്ത്രണ സംവിധാനമില്ലാത്തതും സ്ഥിതി രൂക്ഷമാക്കുന്നു. പൊതുമരാമത്ത് ദേശീയപാത ഭാഗത്തിനാണ് അറ്റകുറ്റ പണിയു ടെ ചുമതല, പാലത്തിലെ കുഴി കൾ വലുതാകുമ്പോൾ ഇടക്ക് ടാർ മിശ്രിതവും റെഡിമിക്സും ഒഴിച്ച് തൽക്കാലം കുഴിയടക്കുകയാണ് ചെയ്യുന്നത്. ഇത്തവണ യും ഇത് ചെയ്തെങ്കിലുംപെട്ടെന്ന് തന്നെ കുഴികൾ രൂപപ്പെട്ട് പൂർവ്വ സ്ഥിതിയിൽ ആയിട്ടുണ്ട്.