അഴിയൂർ കാരോത്ത് രണ്ടാം ഗേറ്റ് റോഡ് പൊട്ടിപൊളിഞ്ഞു:യാത്ര ദുരിതത്തിൽ

അഴിയൂർ :മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാരോത്ത് രണ്ടാം ഗേറ്റിന് ഇരുവശവും റോഡ് പൊട്ടിപ്പൊളിഞ്ഞു.

ഇരുചക്രവാഹനങ്ങളുൾപ്പെടെ വളരെ പ്രയാസപ്പെട്ടാണ് കടന്നു പോകുന്നത്.
അഴിയൂർ പഞ്ചായത്തിലെ മൂന്നുവാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.

റെയിൽവേയും പി.ഡബ്ല്യു. ഡി. റോഡും ചേരുന്നിടത്താ
ണ് കുഴി രൂപപ്പെട്ട് വെള്ളം കെട്ടിക്കിടക്കുന്നത്. ഇതിനടുത്ത് ബൈപ്പാസിനുവേണ്ടി റെയിൽവേ മേൽപ്പാലം പണി തുടങ്ങുന്നതോടെ യാത്ര കൂടുതൽ ബുദ്ധിമുട്ടുള്ളതാവുമെന്ന് നാട്ടുകാർ പറയുന്നു.

എത്രയും പെട്ടെന്ന് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ ആവശ്യപ്പെട്ടു.

 

വളരെ പുതിയ വളരെ പഴയ