എയ്ഡഡ് സ്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി DGE ഷാനവാസ് IAS ന് നിവേദനം നൽകി.

2023-24 വർഷം കുട്ടിളുടെ കുറവുമൂലം തസ്തിക നഷ്ട്ടപ്പെടുന്ന അനധ്യാപക ജീവനക്കാരുടെ ജോലി സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള അനധ്യാപക വിദ്യാർഥി അനുപാതം കുറയ്ക്കുന്നതിനുള്ള നിവേദനം ,MOP മലയാള ഭാഷയിൽ എഴുതുന്നതിനുള്ള നിവേദനം , അഡ്മിഷൻ ഫീ സംബന്ധിച്ച് വ്യക്തത വരുത്താൻ വേണ്ടിയുള്ള നിവേദനം ,മുൻ കാല ഫയലുകൾ സംബന്ധിച്ച തുടർ ചർച്ച, ഭിന്നശേഷി നിയമനം മുൻ നിർത്തി അനധ്യാപകരുടെ നിയമനം തടസ്സപെടുത്തുന്നത് തുടങ്ങി വിവിധ കാര്യങ്ങളെ കുറിച്ച് DGE ശ്രീ.ഷാനവാസ് IAS മായി എയ്ഡ്സ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന നേതൃത്വം 15/06/2023 ന് ചർച്ച നടത്തി.സംസ്ഥാന പ്രസിഡന്റ് രാജേഷ് കുമാർ.എ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രശോഭ് കൃഷ്ണൻ.ജി.പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഭിന്നശേഷി നിയമം സംബന്ധിച്ച് അനുകൂല ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന് സംഘടനയ്ക്ക് ഉറപ്പ് നൽകി.

വളരെ പുതിയ വളരെ പഴയ