മാഹി ഗവഃ ലോവര്‍ പ്രൈമറി സ്കൂള്‍ , മാഹി പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. കവിയും ചിത്രകാരനും റിട്ടയേര്‍ഡ് ലക്ചററുമായ ആനന്ദകുമാര്‍ പറമ്പത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് എം സുജിത്ത് പാല്‍ അധ്യക്ഷം വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. പുസ്തകങ്ങളോടൊപ്പം പി ടി എ പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയുണ്ടായി. ഉദ്ഘാടകന്‍ എഴുതിയ കവിത കുട്ടികള്‍ ചൊല്ലിക്കൊണ്ട് നടത്തിയ ഉദ്ഘാടനം വേറിട്ട അനുഭവമായിരുന്നു. മുന്‍ ഹെഡ്മാസ്റ്റര്‍ എ കെ എന്‍ ദിനേഷ് അനുഗ്രഹഭാഷണവും എസ് എം സി ചെയര്‍പേഴ്സന്‍ ആയിഷാബി , മദര്‍ പി ടി എ പ്രസിഡണ്ട് ജസീമ മുസ്തഫ എന്നിവര്‍ ആശംസാഭാഷണവും നടത്തി. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് പി മേഘന സ്വാഗതവും എം കെ ജീഷ്മ നന്ദിയും പറഞ്ഞ ചടങ്ങിന് അധ്യാപകരായ പി കെ സതീഷ് കുമാറും ടി സജിതയും നേതൃത്വം വഹിച്ചു.