സ്നേഹോത്സവമായി മാഹി - പന്തക്കൽ ഗവൺമെൻറ് എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം

മാഹി – പന്തക്കൽ ഗവൺമെൻറ് എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച സ്കൂൾ പ്രവേശനോത്സവം കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്നേഹ സംഗമമായി. വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപികയും പോണ്ടിച്ചേരി സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ എം.കാഞ്ചന വല്ലി പരിപാടി ഉദ്ഘാടനം ചെയ്തു..വിദ്യാർഥികൾക്ക് സ്കൂൾ മാനേജ്മെൻറ് ഏർപ്പെടുത്തിയ ഉപഹാരങ്ങൾ കൈമാറി..
സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ വിശിഷ്ടാതിഥിയായി.
എം.അജ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ പ്രധാനാധ്യാപിക പ്രീതാകുമാരി സ്വാഗതവും റീഷ നന്ദിയും പറഞ്ഞു.
തുടർന്ന് കുട്ടികളുടെ മികവ് അവതരണങ്ങളും പായസം വിതരണവുമുണ്ടായി.

വളരെ പുതിയ വളരെ പഴയ