പൂഴിത്തല മണ്ടോള ഭാഗങ്ങളിൽ തെരുവുനായ വിളയാട്ടം, വിദ്യാർത്ഥികളടക്കം തെരുവ് നായ ആക്രമണത്തിൽ പരിക്ക്

മാഹി:മണ്ടോള, ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 8 ഓളംപേർക്ക് തെരുവ് നായ്ക്കളുടെ ആക്രമത്തിൽ പരിക്കേറ്റതായി വിവരം

ലഭ്യമായ വിവരം അനുസരിച്ച് 5 പേർ മാഹി ആശുപത്രിയിലും 3 പേർ തലശ്ശേരി ആശുപത്രിയിലും ചികിത്സ തേടി.
ഒരു വിദ്യാർത്ഥിക്കും ഒരു സ്ത്രീയ്ക്കും
ആക്രമണത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്.ഇന്നലെ വൈകുന്നേരമാണ് നായയുടെ കടിയേറ്റത്.നായ്ക്കൾ കൂട്ടം ചേർന്നാണ് ആക്രമണം നടത്തുന്നത്.

മണ്ടോള ഭാഗത്തും തെരുവ് നായ ശല്യം
രൂക്ഷമാണ്. പി.കെ.രാമൻ മെമ്മോറിയൻ സ്കൂൾ, പാറക്കൽ എൽ.പി.സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഭീതിയോടെയാണ് സ്കൂളിലേക്ക് പോവുന്നത്.ഇന്നലെ രാവിലെ പൂഴിത്തലയിൽ വെച്ച് അഴിയൂർ കക്കടവ് സ്വദേശിക്കും നായയുടെ കടിയേറ്റിരുന്നു.

അധികൃതർ എത്രയും പെട്ടെന്ന് ഈ
വിഷയത്തിൽ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

വളരെ പുതിയ വളരെ പഴയ