കാലവാഹിയായ മയ്യഴിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന പ്രശാന്ത തീരത്ത് മിഴിയർപ്പിച്ചുനിൽക്കുന്ന മയ്യഴിയുടെ ചരിത്രത്തോടൊപ്പം നടന്ന രണ്ട് മഹാ വിദ്യാലയങ്ങൾ ജവഹർലാൽ നെഹ്റു ഗവ:ഹയർ സെക്കന്ററി ബോയ്സ് സ്കൂളിലെയും , സി.ഇ.ഭരതൻ ഗവ:ഹയർ സെക്കന്ററി ഗേൾസ് സ്കൂളിലെയും പൂർവ്വ വിദ്യാർത്ഥികൾ സ്മൃതികളുടെ പ്രത്യാനയത്തിനായി.
ഓർമ്മകളുടെ താളം വീണ്ടെടുക്കാനായി ‘ റിഥം ഓഫ് റെമിനിസ്ൻസ് എന്ന അപൂർവ്വ സംഗമത്തിലൂടെ 2023 ജൂലൈ 23 ന് മാഹിയിൽ ഒത്തുചേരുന്നു.
ജെ.എൻ & ജി എച്ച്
മഹാ സംഗമത്തിൻ്റെ ലോഗോ പ്രകാശനം 15-6-23 ന് വ്യാഴാഴ്ച വൈകുന്നേരം മാഹി വോക്ക് വേയിൽ വെച്ച് പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിച്ചു
ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച്.പ്രഭാകരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹാഷിര്‍.സി.എം നന്ദി പ്രകാശനം നടത്തി.
ലോഗോ രൂപ കല്‍പന ജേതാവ് ഫാത്തിമ ഫറൈയ്യയെ അനുമോദിച്ചു.
JN&GH സംഘാടക സമിതി ഭാരവാഹികളായ
അനിൽ വിലങ്ങിൽ,രാജേഷ്.ജി.ആര്‍,
ഷിബു കളത്തിൽ , നിഖില്‍ രവീന്ദ്രന്‍, ശരണ്‍ മോഹന്‍, സജിത്ത് നാരായണന്‍, സനൂബ് അഷ്റഫ്, ഫസല്‍, കൃപേഷ്, ഷാനിദ്, അനീഷ,ഷബാന, നുസ്രത്ത്, പുഷ്പ,ജസീമ,ശ്രീജിത്ത്,പ്രദീപന്‍,ശ്യാംജിത്ത്, മുബാഷ്, പ്രദീപ, സജ്ജാദ്, ഹാരിസ് ചെക്കോ തുടങ്ങിയവരും പൂർവ്വ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു.