മാഹിയിൽ നിന്നും ഗവ. ക്വാട്ടയിൽ ഹജ്ജിനു പോകുന്ന ഹാജിമാർ കണ്ണൂർ എയർപോർട്ട് ഹജ്ജ് ക്യാമ്പ് ലേക്ക് പുറപ്പെട്ടു. മാഹി റീജിയണൽ അഡ്മിനിട്രേറ്റർ ശിവരാജ് മീണ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വഖഫ് ബോർഡ് മെമ്പർ വി പി അബ്ദുറഹ്മാൻ, ഹജ്ജ് കമ്മിറ്റി മെമ്പർ ടി എസ് ഇബ്രാഹിം കുട്ടി മുസലിയാർ, കോർഡിനേറ്റർ ടി കെ വസിം, മാഹി സി എച്ച് സെന്റർ പ്രസിഡന്റ് എ വി യൂസുഫ് എന്നിവർ പങ്കെടുത്തു.