മിഷൻ ലൈഫ്: പെയിൻ്റിംങ്ങ് മത്സരം സംഘടിപ്പിച്ചു

മാഹി: ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി മാഹി നെഹ്റു യുവകേന്ദ്രയും ചാലക്കര രാജീവ്ജി യൂത്ത് സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച ചിത്രരചന മത്സരം മാഹി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് യുവതലമുറയെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിഷൻ ലൈഫ് പെയിൻ്റിംഗ് മത്സരം സഘടിപ്പിച്ചത്. യൂത്ത് സെൻ്റർ പ്രസിഡണ്ട് സുനിൽ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ആസാദ്.ടി, സന്ദീപ്.കെ.വി, ഷാനി.സി.പി, ബിന്ദു സന്തോഷ് സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ