ദേശീയപാത മുക്കാളിയിൽ മണ്ണിടിഞ്ഞിട്ടും; അധികാരികളുടെ കണ്ണുമാത്രം തുറക്കുന്നില്ല.

 


മുക്കാളി: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മുക്കാളിയിൽ വീണ്ടും മണ്ണെടുത്തതിന്റെ ഭാഗമായി മണ്ണിടിഞ്ഞ് അപകട ഭീഷണി നിലനിൽക്കുന്നു. ഇപ്പോൾ ഇടിഞ്ഞതിന്റെ എതിർവശത്ത് വലിയ തോതിൽ കഴിഞ്ഞ വർഷം മണ്ണിടിച്ചിൽ ഉണ്ടായിട്ട് നാളിതുവരെ പരിഹാരം കാണുവാനോ പ്രവൃത്തി പൂർത്തീകരിക്കാനോ ശ്രമം നടത്താത്തതിലും കാഴ്ചക്കാർ ആഴി വന്നു നോക്കി പോകുകയും മാത്രം ചെയ്യുന്ന അധികാരികളുടെ നിലപാടിൽ പരിസരവാസികൾ പ്രതിഷേധം അറിയിച്ചു. നാടിൻറെ പ്രശ്നങ്ങളിൽ ഇടപെടാതെ ജാതി രാഷ്ട്രീയ മത്സരങ്ങൾക്ക് പിന്നാലെ പോകുന്ന ജനതയായി മാത്രം മാറി കൊണ്ടിരിക്കയാണ് ജനങ്ങളെന്നും മരണങ്ങൾ സംഭവിക്കുമ്പോൾ മാത്രം സംരക്ഷണ ബോധം പറയുന്ന അധികാര വൃത്തങ്ങൾക്കെതിരെയും പ്രതിഷേധവുമായി മുന്നോട്ട് പോകാൻ തീരുമാനം കൈക്കൊണ്ടതായി നാട്ടുകാർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ