ന്യൂമാഹി പഞ്ചായത്തിൽ വികസന സദസ്സ്: ജനങ്ങൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ ഭരണകൂടത്തോട് ആവശ്യം

 


ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ശനിയാഴ്ച (ഒക്ടോബർ 18) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ന്യൂമാഹി മലയാള കലാ ഗ്രാമത്തിൽ വെച്ച് നടന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ജനങ്ങൾ പൊതുജന ജീവിതവുമായി ബന്ധപ്പെട്ട അനേകം ആവശ്യങ്ങൾ സദസ്സ് മുമ്പാകെ ഉന്നയിച്ചു.

പഞ്ചായത്തിലെ അടിസ്ഥാന സൗകര്യ വികസനം, പൊതുസുരക്ഷ, ശുചിത്വം, ഗതാഗത സൗകര്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ പ്രധാനമായും ചർച്ചയായി.

ജനങ്ങൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ താഴെപ്പറയുന്നവയാണ്:

1. മാഹി പാലം മുതൽ റെയിൽവേ പാലം വരെ നടപ്പാത നിർമിക്കുക.

2. ബോട്ട് ജെട്ടി സർവീസ് അടിയന്തിരമായി ആരംഭിക്കുക.

3. ന്യൂമാഹിയിലെ മത്സ്യ മാർക്കറ്റ് സ്ഥലം മാറ്റാനുള്ള നടപടികൾ സ്വീകരിക്കുക.

4. വയോജനങ്ങൾക്ക് വേണ്ടിയുള്ള പാർക്കിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുക.

5. ജലജീവൻ മിഷന്റെ ഭാഗമായി കുത്തിപൊളിച്ച റോഡുകൾ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക.

6. കുടിവെള്ള മീറ്ററുകൾ സ്ഥാപിക്കാത്ത വീടുകളിൽ ഉടൻ സ്ഥാപിക്കൽ ഉറപ്പാക്കുക.

7. പെരിങ്ങാടി–ഒളവിലം പി.ഡബ്ല്യു.ഡി റോഡിലെ അർദ്ധപൂർണ ഡ്രെയിനേജ് സ്ലാബ് നിർമാണം പൂർത്തിയാക്കുക.

8. തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളായി മാറിയ ബോട്ടിൽ ബൂത്തുകൾ വൃത്തിയാക്കാനും ആവശ്യമുള്ളത് മാറ്റി സ്ഥാപിക്കാനും നടപടി.

9. റെയിൽവേ പാലത്തിന് സമീപമുള്ള മിനി സ്റ്റേഡിയം പരിസരത്ത് രാത്രികാല പോലീസ് പട്രോളിംഗ് ഉറപ്പാക്കുക

10. മിനി സ്റ്റേഡിയം പരിസരത്ത് കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുക.

11. പൊട്ടി വീഴാനുള്ള ഭീഷണി നിലനിൽക്കുന്ന തണൽമരങ്ങൾ മുറിച്ച് മാറ്റുക.

12. സ്വകാര്യ സ്ഥലങ്ങളിൽ നിന്ന് റോഡിലേക്കും വൈദ്യുതി ലൈനിലേക്കും തള്ളി നിൽക്കുന്ന വൻമരങ്ങൾ ഉടമകളെ കൊണ്ട് നീക്കിക്കൽ ഉറപ്പാക്കുക.

13. തെരുവ് വിളക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പുതുതായി വിളക്കുകൾ സ്ഥാപിക്കുക.

14–15. തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതാക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കുക.

14. മുകുന്ദൻ പാർക്കിലെ പ്രവേശന ഫീസ് കുറയ്ക്കുകയും മുതിർന്ന പൗരന്മാർക്ക് സൗജന്യമാക്കുകയും ചെയ്യുക.

15. മയക്കുമരുന്ന് വ്യാപനം തടയാനും യുവതലമുറയെ സംരക്ഷിക്കാനും ഫലപ്രദമായ ഇടപെടൽ ഉറപ്പാക്കുക.




വിവിധ ജനപ്രതിനിധികളും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സദസിൽ പങ്കെടുത്തു. ജനങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ച് നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പു നൽകി.

വളരെ പുതിയ വളരെ പഴയ