ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ തലശ്ശേരി മേഖല വാർഷിക സമ്മേളനം നടത്തി


 തലശ്ശേരി: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തലശ്ശേരി മേഖലയുടെ വാർഷിക സമ്മേളനം ഭംഗിയായി നടന്നു. കെ.വി. സനിൽകുമാർ സ്വാഗതം അറിയിച്ചു. മേഖലാ പ്രസിഡണ്ട് രാധാകൃഷ്ണൻ കൊളശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വെൽഫയർ ഫണ്ട് ജനറൽ കൺവീനർ പി. ടി. കെ. രജീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് എസ്. ഷിബുരാജ്, ജില്ലാ സെക്രട്ടറി സുനിൽ വടക്കുമ്പാട്, വിനോദ് മുക്കാളി, രമേഷ് പരിമഠം, കെ. അനിൽകുമാർ, കെ. റിജേഷ്, ഷിൻജിത് ഒളവിലം, ശൈലേഷ് പിണറായി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രാഫി, റീൽസ്, പൂക്കള മത്സരം എന്നിവയിലെ വിജയികൾക്ക് സമ്മാനദാനം നടത്തി.

സമ്മേളനം പാസാക്കിയ പ്രമേയങ്ങളിൽ, തലശ്ശേരി നഗരത്തിലെ പാർക്കിംഗ് പ്രശ്നത്തിന് മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, കൊടുവള്ളി മേൽപാലം വഴി ഇറങ്ങി ടൗണിലേക്കു വരുന്ന വാഹനങ്ങൾ നാഷണൽ ഹൈവേയിലേക്ക് കയറുമ്പോൾ അപകടസാധ്യതയുള്ള സ്ഥിതി പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഭാരവാഹികൾ:
വിനോദ് മുക്കാളി (പ്രസിഡന്റ്), കെ.വി. സനിൽകുമാർ (വൈസ് പ്രസിഡന്റ്), രമേഷ് പരിമഠം (സെക്രട്ടറി), ഷിൻജിത് ഒളവിലം (ജോയിന്റ് സെക്രട്ടറി), എം. കുമരേഷ് (ട്രഷറർ), സുനീഷ് സൺ (പി.ആർ.ഒ).

വളരെ പുതിയ വളരെ പഴയ