മയ്യഴിയിൽ യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്.

മയ്യഴിയിലെ പൊതുഗതാഗത സംവിധാനമായ പി ആർ ടി സി ബസ്സുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞത് കാരണം ഓട്ടം നിർത്തി വെക്കേണ്ടി വന്നത് പുതുച്ചേരി സർക്കാറിൻ്റെ അലംഭാവം മൂലമാണെന്നും എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്ന് മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി രെജിലേഷ് പറഞ്ഞു.

മയ്യഴിയിലെ ജനങ്ങളുടെ ഏക ആശ്രയമായ ഈ പൊതുഗതാഗതം ഇല്ലാതാക്കിയ സംസ്ഥാന സർക്കാറിനെതിരെ മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

മയ്യഴിയിലെ ജനങ്ങളുടെയും അതിലുപരി വിദ്യാർത്ഥികളുടെ ഏക ആശ്രയമായ ഈ പൊതുഗതാഗതം സംവിധാനം ഇല്ലാതായത് വരും നാളുകളിൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്ന ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുന്നത്.

വളരെ പുതിയ വളരെ പഴയ