ചൊക്ലി: ഒളവിലം എസ് യു എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രത്യേക പി ടി എ യോഗവും രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും നടന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനും പ്രഭാഷകനുമായ സി വി രാജൻ പെരിങ്ങാടി ക്ലാസെടുത്തു. മുഖ്യ രക്ഷാധികാരി പറേമ്മൽ മെയ്തു ഹാജി ചടങ്ങിൽ സി വി രാജൻ പെരിങ്ങാടി യേ ഉപഹാരം നൽകി ആദരിച്ചു പിടിഎപ്രസിഡണ്ട് കുഞ്ഞി മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു പ്രിൻസിപ്പാൽ എൻ ഹരിദാസൻ സ്വാഗതവും ഇ. ഷർഫുദ്ദീൻ മാസ്റ്റർ, സുലൈമാൻ മാസ്റ്റർ, വി കെ ഖാലിദ്,വൈസ് പ്രിൻസിപ്പാൾ പി കെ വീണ പിടിഎവൈസ് പ്രസിഡണ്ട് ഹറൂൺ എന്നിവർ സംസാരിച്ചു.