പി. ഡബ്ലൂ. ഡി അധികൃതരുടെ അനാസ്ഥ കാരണം ഒളവിലം റോഡിലുള്ള ഡ്രൈനേജ് മണ്ണും മാലിന്യങ്ങളും നിറഞ്ഞ് മൂടപ്പെട്ട അവസ്ഥയിൽ.

ന്യൂമാഹി: പഞ്ചായത്തിലെ പെരിങ്ങാടി പോസ്റ്റ് ഓഫീസ് ഒളവിലം റോഡിലുള്ള പോസ്റ്റ് ഓഫീസ് തൊട്ട് മാവേലി സ്റ്റോറിന്റെ മുമ്പിൽ കൂടി കടന്നു പോകുന്ന ഡ്രൈനേജ് കെട്ടി ഒരു വർഷത്തോളമായി ഈ അവസ്ഥയിൽ കിടക്കുന്നു. പകുതിയിലേറെ ഭാഗത്ത് സ്ലേബ് ഇതുവരെ ഇട്ടിട്ടില്ല. ചില സ്ഥലങ്ങളിൽ ഡ്രൈനേജിന്റെ പുറത്ത് റോഡ് സൈഡിൽ സ്ലേബ് വാർത്തിട്ടിട്ടുണ്ട്.

സ്ലേബ് ഇട്ട ഭാഗങ്ങളിൽ മുഴുവൻ മാലിന്യങ്ങൾ ഉൾപ്പടെ കെട്ടി കിടക്കുകയാണ്. പകുതിയിലേറെ ഭാഗം ഡ്രൈനേജ് മൂടാത്തത് കാരണം മണ്ണും മാലിന്യങ്ങളും നിറഞ്ഞിരിക്കയാണ്.
മഴ കാലം തുടങ്ങിയാൽ ഇവിടത്തെ അവസ്ഥ ദുരവസ്ഥയായിരിക്കും.

പി. ഡബ്ല്യു. ഡി ക്കാർ അനാസ്ഥ കൈവെടിഞ്ഞ് അടിയന്തിരമായി ഡ്രൈനേജ് മൂടാനുള്ള ഭാഗങ്ങൾ മൂടാനും ഡ്രൈനേജ് വൃത്തിയാക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.

വളരെ പുതിയ വളരെ പഴയ