മാഹി: നമ്മുടെ വാർഡിലെ പൊട്ടിപ്പൊളിഞ്ഞ ഓരോ റോഡും പുനർനിർമ്മിച്ചു കൊണ്ടിരിക്കുകയാണ്.
അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 6 ലക്ഷം രൂപയും (120 മീറ്റർ) അതോടപ്പം പ്രദേശവാസികളുടെ സഹായത്താൽ 140000 രൂപയും (38 മീറ്റർ) ചിലവഴിച്ചു.
ഇന്ത്യൻ പബ്ലിക് കുന്നിമീത്തൽ റോഡിന്റെ പുനർനിർമ്മിച്ച ഇൻ്റർലോക്കിൻ്റെ 158 മീറ്റർ ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിലുള്ള സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു.
ഇനിയും നമ്മുക്ക് ഒരുമിച്ച് വാർഡിന്റെ വികസനത്തിനായി മുന്നോട്ട് പോകാം, നിങ്ങളുടെ ഈ പിന്തുണക്കും സഹായത്തിനു ഒരുപാട് നന്ദി.
