ന്യൂമാഹി : ചെമ്പ്ര ആശാരിക്കാവിനടുത്ത് താമസിക്കുന്ന ഊമയായ യുവതിയെ കെട്ടിയിട്ട് ഉപദ്രവിച്ചു. ഞെരക്കം കേട്ട് ഉപ്പയും ഉമ്മയും ഉണർന്നപ്പോഴാണ് കെട്ടിയിട്ട നിലയിൽ മകളെ കണ്ടത്. ഷാൾ ഉപയോഗിച്ച് മുഖവും കൈയും ബെഡ്ഷീറ്റ് കൊണ്ട് കാലും കെട്ടിയ നിലയിലായിരുന്നു. വായിലടക്കം തുണി തിരുകിയതിനാൽ ശബ്ദം പുറത്തുവന്നില്ല. ശ്വാസം കഴിക്കാനും ബുദ്ധിമുട്ടുണ്ടായി.
മാതാപിതാക്കൾ ഒരു മുറിയിലും സഹോദരനും ഭാര്യയും മറ്റൊരു മുറിയിലും യുവതി ഹാളിലുമാണ് കിടന്നത്. ചൊവ്വ അർ ധരാത്രി അതിക്രമിച്ചു കയറിയാണ് ഉപദ്രവിച്ചത്. ഉമ്മയുടെ പരാതിയിൽ ന്യൂമാഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദ്വിഭാഷിയുടെ സഹായത്തോടെ യുവതിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസ് ഉദ്യേഗസ്ഥരും നഗരസഭാ കൗൺസിലർ ടി ഗീതയും വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചു.