മാഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹ നടപടികളിലും പാചകവാതക വിലവർദ്ധനവിലും പ്രതിഷേധിച്ചു കൊണ്ട് സിപിഐഎം പള്ളൂർ, ചാലക്കര മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പാചകവാതക വില വർദ്ധനവ് പിൻവലിക്കുക, വിപണിയിൽ ഗ്യാസിന്റെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
മാഹി ചാലക്കര പള്ളൂർ മേഖലയിൽ നടന്ന പ്രകടനത്തിന് സിപിഐഎം നേതാക്കളായ സഖാക്കൾ വടക്കൻ ജനാർദ്ദനൻ, കെ.പി. നൗഷാദ്, കെ.പി. സുനിൽകുമാർ, എം. അഭിഷേക് എന്നിവർ നേതൃത്വം നൽകി. കേന്ദ്ര സർക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് നേതാക്കൾ പ്രസംഗത്തിൽ കുറ്റപ്പെടുത്തി.
