കോടിയേരി മലബാർ ക്യാൻസർ സെന്റർ ബ്ലഡ് ബാങ്കിലേക്ക് നടന്ന സന്നദ്ധ രക്തദാന ക്യാമ്പ് മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റൽ സയൻസ് ആന്റ് ഹോസ്പിറ്റൽ എൻ എസ്സ് എസ്സ് കോർഡിനേറ്റർ ഡോ: ടീനു തോമസിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രിൻസിപ്പൽ ഡോ: സെൽവമണി ഉദ്ഘാടനം ചെയ്തു. ഡോ: മോഹൻദോസ്, ഡോ: നൂറുൽ ഹമ്ന, ഡോ: ഷലാക്ക, സമീർ പെരിങ്ങാടി, ഇസ്രത്ത്, എന്നിവർ ആശംസകൾ നൽകി. ബി ഡി കെ പ്രസിഡന്റ് പി പി റിയാസ് മാഹി സ്വാഗതം പറഞ്ഞ പരിപാടിയിൽ സിക്രട്ടറി ഷംസീർ പാരിയാട്ട് നന്ദി പറഞ്ഞു. വിദ്യാർത്ഥികളിൽ മനുഷ്യത്വത്തിന്റെ ഉറവ വറ്റാത്ത സ്നേഹ സന്ദേഷം ഉയർത്തിപ്പിടിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കം യുവത്വത്തെ സജ്ജമാക്കുന്ന MINDS ന്റെ എൻ എസ്സ് എസ്സ് വിഭാഗത്തെയും കോളേജിനേയും ബി ഡി കെ പ്രശംസിച്ചു. ഒരു വർഷത്തിനിടെ കോളേജ് എൻ എസ്സ് എസ്സ് നടത്തുന്ന മൂന്നാമത്തെ രക്തദാന ക്യാമ്പാണ് ഇന്ന് നടന്നത്. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിന് റയീസ് മാടപ്പീടിക, മിർഷാദ് മിറു, അരുൺ കുമാർ എം സി സി, വിദ്യാർത്ഥികളായ ചന്ദന, പൂജ, കോളേജ് എൻ എസ് എസ്സും, എം സി സി ലാബ് ജീവനക്കാരും നേതൃത്വം നൽകി. സന്നദ്ധ രക്തദാന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ:മോഹൻദോസ് എൻ എസ്സ് എസ്സ് കോർഡിനേറ്റർ ഡോ: ടീനു തോമസിന് കൈമാറി.