തെരുവ് പട്ടിശല്യം രൂക്ഷം. വ്യാപക പരാതികൾ ഉയർന്നപ്പോൾ വന്ധ്യംകരണം വീണ്ടും ആരംഭിച്ചു.

മാഹിയിൽ തെരുവ് പട്ടികളെ പിടികൂടി വന്ധ്യംകരണം നടത്തുന്നത് വീണ്ടും ആരംഭിച്ചു. ഇന്ന് രാവിലെ ഏഴു മണിക്ക് പന്തക്കൽ മൂലക്കടവിൽ നിന്നും ശാസ്ത്രീയമായി പട്ടി പിടുത്തം ആരംഭിച്ചു. പന്തക്കൽ ടി. പി മുക്ക് ബസ്സ് സ്റ്റോപ്പിൽ നിന്നും പട്ടികളെ പിടികൂടി. വന്ധ്യകരണത്തിനു ശേഷം ഏഴു ദിവസം കഴിഞ്ഞു പിടികൂടിയ പട്ടികളെ അതെ സ്ഥലത്തു തന്നെ കൊണ്ട് വിടുകയും ചെയ്യും. പന്തക്കൽ, പള്ളൂർ പ്രദേശങ്ങളിൽ തെരുവ് പട്ടികൾ വർധിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു.

വളരെ പുതിയ വളരെ പഴയ