ഐ.കെ.കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ 2003 എസ്.എസ്.എൽ.സി. ബാച്ച് പൂർവ്വ വിദ്യാർഥി സംഗമം നടന്നു

പന്തക്കൽ: ഐ.കെ.കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ 2003 എസ്.എസ്.എൽ.സി. ബാച്ച് പൂർവ്വ വിദ്യാർഥികൾ സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു.20 വർഷത്തിനിടയിൽ മൺമറഞ്ഞു പോയ സഹപാഠികളേയും, അധ്യാപകരേയും അനുസ്മരിച്ചു.തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
പ്രഥമാധ്യാപിക എം.പ്രഭ ഉദ്ഘാടനം ചെയ്തു. സനൂപ് ഹരിദാസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ടി.എം.പവിത്രൻ, എം.സി നാരായണൻ, മോഹനൻ നമ്പൂതിരി ,വി.മനോഹരൻ, സി.ച്ച്.വിജയൻ, പുർവ്വ വിദ്യാർഥികളായ രാജുലാൽ, ജിൽഷ, എം.ലീന, വിജേഷ് എന്നിവർ സംസാരിച്ചു. സ്കൂളിലേക്ക് ഉച്ചഭാഷിണി സെറ്റുകൾ പൂർവ്വ വിദ്യാർഥികൾ സംഭാവന നൽകി.

വളരെ പുതിയ വളരെ പഴയ