അഴിയൂർ : മുസ്ലീം ലീഗ് . ചുങ്കം ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെട്ടിട നികുതി അപേക്ഷ ക്കും, പെർമിറ്റിനും , നാൽപതിരട്ടി വരെ വർധനവു വരുത്തി ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ ഗ്രാമ പഞ്ചായത്തിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി.
മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് കാസിം നെല്ലാളി ഉൽഘാടനം ചെയ്തു.
ജബ്ബാർ നെല്ലോ ളി അദ്ധ്യക്ഷം വഹിച്ചു.
പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി പി ഇ സ്മായിൽ , യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ജലീൽ പുല്ലമ്പി, സെക്രട്ടറി ഷാനീസ് , സഫ് വാൻ, അയിസം, നച്ചു , ഷാജി, സഫീർ പുല്ലമ്പി, താജുദീൻ, നിസാർ വി കെ , ഹംസ, നിയാസ്, നസീർ അജ്മാൻ , എന്നിവർ സംബന്ധിച്ചു
#tag:
Mahe