എം. വി. ദേവൻ കലാപുരസ്കാരം ടി. കലാധരന് സമ്മാനിച്ചു

മാഹി:ഈ വർഷത്തെ എം. വി. ദേവൻ കലാപുരസ്കാരം പ്രശസ്തചിത്രകാരനും ശില്പിയുമായ ടി. കലാധരന് സമ്മാനിച്ചു. മലയാളകലാഗ്രാമത്തിൽ കൊച്ചി-മുസിരിസ് ബിനാലെയുടെ സ്ഥാപകാംഗവും ചെയർമാനുമായ ബോസ് കൃഷ്ണമാചാരിയാണ് പുരസ്കാരസമർപ്പണം നടത്തിയത്.. എം. വി. ദേവന്റെ സ്മരണയ്ക്ക് സമർപ്പിച്ച ദേവയാനം 2023 ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനവും. ബോസ്കൃഷ്ണമാചാരി നിർമ്മിച്ചു.
മലയാള കലാഗ്രാമത്തിലെ എം. ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. മഹേഷ് മംഗലാട്ട് അദ്ധ്യക്ഷത വഹിച്ചു.. പൊന്ന്യം ചന്ദ്രൻ,, ഒ അജിത്ത് കുമാർ, പ്രശാന്ത് ഒളവിലം,പി. ജയരാജൻ അനുസ്മരണഭാഷണം നടത്തി.. ബിനുരാജ് കലാപീഠം സ്വാഗതവും സുരേഷ് കൂത്തുപറമ്പ് നന്ദിയും പറഞ്ഞു…
മലയാള കലാഗ്രാമം, കൊച്ചിയിലെ നാണപ്പ ആർട് ഗ്യാലറി, പൗർണ്ണമി ആർട് ഗ്യാലറി എന്നിവരുടെ സഹകരണത്തോടെയാണ് കൂത്തുപറമ്പ് ആസ്ഥാനമായ ഏഷ്യൻ ആർട്സ് സെന്റർ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത്. പ്രശസ്ത ചിത്രരചയിതാക്കളായ ബാലൻ നമ്പ്യാർ എസ്. ജി. വാസുദേവ്, എൻ. പി. കെ. മുത്തുക്കോയ, ആർട്ടിസ്റ്റ് നമ്പൂതിരി, ബാബു സേവ്യർ, പ്രദീപ് പുത്തൂർ, അജയകുമാർ, അ. കൂടല്ലൂർ, മുരളി ചിരോത്ത്, ടി. കലാധരൻ, ജി. രാജേന്ദ്രൻ എന്നിവർ ഉൾപ്പെടെ മുതിർന്ന തലമുറയിലും പുതുതലമുറയിലുംപെട്ട എഴുപതിലേറെപ്പേരുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മലയാള കലാഗ്രാമത്തിലെ എം. വി. ദേവൻ ആർട് ഗ്യാലറിയിൽ നടക്കുന്ന പ്രദർശനം മെയ് 10ന് സമാപിക്കും.

വളരെ പുതിയ വളരെ പഴയ