മയ്യഴി: പുതുച്ചേരി കലാ സാംസ്കാരിക വകുപ്പ് കലാ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നൽകുന്ന കലൈമാമണി പുരസ്കാരങ്ങൾ പുതുച്ചേരിയിൽ വിതരണം ചെയ്തു. സാഹിത്യ രംഗത്തെ സംഭാവനകൾക്കുള്ള പുരസ്കാരം മാഹി സി.ഇ.ഒ ഇൻ ചാർജ് ഉത്തമ രാജ് മാഹി, മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു,എന്നിവർ ഏറ്റുവാങ്ങി. ചിത്രകലാ വിഭാഗത്തിൽ പുതുച്ചേരി പോലീസ് റിട്ട. എ എസ് ഐ ആർട്ടിസ്റ്റ് കെ പ്രമനും നൃത്ത വിഭാഗത്തിൽ കെ രേണുക (നൃത്താധ്യാപിക, ഗാരീ ദർപ്പണം മാഹി ) സി എ ദിവ്യ ( നൃത്താധ്യാപിക നൂപുര നാട്യഗൃഹം) എന്നിവരും ഏറ്റുവാങ്ങി. ലഫ് ഗവർണർ തമിഴ് സാന്ദർ രാജൻ അവാർഡുകൾ സമ്മാനിച്ചു. മുഖ്യമന്ത്രി എൻ രംഗസ്വാമി അധ്യക്ഷത വഹിച്ചു. കമ്പൻ കലൈ അരങ്ങിൽ നടന്ന ചടങ്ങിൽ സ്പീക്കർ ആർ സെൽവം, ആഭ്യന്തര മന്ത്രി എ നമ ശിവായ, പൊതുമരാമത്ത് മന്ത്രി കെ ലക്ഷ്മി നാരായണൻ സംസ്കാരിക മന്ത്രി ചന്ദ്ര പ്രിയങ്ക, കൃഷി മന്ത്രി ജോ കുമാർ , തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പുരസ്ക്കാര ജേതാക്കൾക്ക് 50,000 രൂപയും ശില്‌പവും പ്രശസ്തി പത്രവുമാണ് സമ്മാനിച്ചത്.