മാഹി : ട്വന്റി ഫോർ ചാനൽ അവതാരക സുജയ പാർവതിക്ക് ബി എം എസ് വനിതാ സമ്മേളനപരിപാടിയിൽ പങ്കെടുത്ത് കേന്ദ്ര സർക്കാരിനെ അനുകൂലിച്ചും , സ്ത്രീകൾ കേരളത്തിൽ നേരിടുന്ന പ്രശ്നങ്ങയും, കേരളത്തിൽ വർദ്ധിച്ച് വരുന്ന സ്ത്രീ പീഡനങ്ങളെയും കുറിച്ച് സംസാരിച്ചതിന്റെ പേരിൽ ജോലിയിൽ നിന്ന് പുറത്ത് പോവേണ്ട സാഹചര്യമുണ്ടായതിനാൽ സുജയ പാർവതിക്ക് പിന്തുണ പ്രഖ്യാപിച്ചും ,ഇടത് – ജിഹാദി മാധ്യമ കൂട്ടുകെട്ടിനെതിരെയും മാഹി മേഖല ഭാരതീയ മസ്ദൂർ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മാഹി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനത്തിന് ബി എം എസ് ജില്ലാ സെക്രട്ടറി ജ്യോതിർ മനോജ്, ബി എം എസ് മാഹി മേഖല പ്രസിഡണ്ട് ദിനേശൻ ,മേഖല സെക്രട്ടറി കപ്പക്കടവത്ത് പ്രമോദ്, ജോ.സെക്രട്ടറി സുധീഷ്, എന്നിവർ നേതൃത്വം നൽകി.