പെരിങ്ങാടി പള്ളിപ്രം എൽപി സ്കൂളിൽ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു.

പെരിങ്ങാടി : തൊണ്ണൂറ്റി എട്ടാം വാർഷികം ആഘോഷിക്കുന്ന പള്ളിപ്രം. എൽ. പി. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമ്മിച്ച “വരവേൽപ്പ് ‘ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം ഒളവിലം രാമകൃഷ്ണ ഹൈസ്കൂൾ അധ്യാപകനും നാടക – സിനിമ പ്രവർത്തകനും കൂടിയായ സുജിത്ത് . ബി. അഴിയൂർ നിർവ്വഹിച്ചു.

ഹെഡ്മിസ്ട്രെസ് ഷീബ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കലാകാരനായ യു. കെ. അനിൽകുമാർ ആശംസ അർപ്പിച്ചു. അധ്യാപികയായ ശ്രീഷ ശ്രീധർ നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരായ ആഷിൻലാൽ. കെ. പി രഷിന. എം, ശ്രീജില എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ