മുൻസിപ്പാൽ റോഡുകൾ റീ താർ ചെയ്യണം : റസിഡൻസ് അസോസിയേഷൻ

മാഹി : മാഹി മുൻസിപ്പാലിറ്റിയിലെ എട്ടാം വാർഡിലെ പോക്കറ്റ് റോഡുകൾ അടിയന്തരമായും റി ടാർ ചെയ്യണമെന്ന് വെസ്റ്റ് പള്ളൂർ മഹാത്മാ റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

പഠനത്തിലും കായിക മൽസരങ്ങളിലും സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച് സോയ ശശിധരൻ, യദുനന്ദ സുരേന്ദ്രൻ, അകൂൽ ബാബു, സൻജു പ്രകാശൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായി പി കെ ജനാർദനൻ.എം ശ്രീജയൻ (രക്ഷാധികാരികൾ), പ്രസിഡണ്ട് : ടി സിയാദ് വൈസ് പ്രസിഡണ്ടുമാർ കെ.വി. പ്രവീൺ,മഹമ്മൂദ് തമന്ന, ഹസീബ ഇക്ബാൽ,ജനറൽ സെക്രട്ടറി : രൂപേഷ് ബ്രഹ്മം ,സെക്രട്ടറിമാർ : കെ.വി. പ്രദീപൻ, കെ കെ റയീസ്, വി സജില ട്രഷറർ: ഡോ മുഹമ്മദ് ഇക്ബാൽ എന്നിവരെ തെരഞ്ഞെടുത്തു. മഹാത്മാ വനിതാവേദി ഭാരവാഹികളായി പ്രസിഡണ്ട് : ഫൗസിയാ അശറഫ്, വൈസ് പ്രസിഡണ്ട്മാർ ഷമി ആന്റണി,മർസീന.സെക്രട്ടറി: രസ്നാ അരുൺ,ജോ സെക്രട്ടറി : സംഗീതം ശ്രീജിത്ത്, നതാഷാ നിർമ്മൽ, ട്രഷർ : നവീനാ പ്രവീൺ എന്നിവരെയും തെരഞ്ഞെടുത്തു.യോഗത്തിൽ ടി സിയാദ് അദ്ധ്യക്ഷത വഹിച്ചു. എം ശ്രീജയൻ ഡോ മുഹമ്മദ് ഇക്ബാൽ, രസ്നാ അരുൺ കെ.വി, പ്രവീൺ, രൂപേഷ് ബ്രഹ്മം എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ