ഫ്ലാറ്റിൽ നിന്ന് വീണ് കടവത്തൂർ സ്വദേശിനിയായ വനിതാ ഡോക്ടർ മരിച്ചു

കോഴിക്കോട് ഫ്ലാറ്റിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു. കടവത്തൂർ സ്വദേശിനിയായ ഷദ റഹ്മാൻ (24) ആണ് മരിച്ചത്. വെള്ളയിലാണ് സംഭവം. കടവത്തൂരിലെ ഹോമിയോ ഡോക്ടർ അബൂബക്കറുടെ മകളാണ്.മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഫ്ലാറ്റിൽ കംപെയിൻ സ്റ്റഡിക്കായി എത്തിയ യുവതിയാണ് മരണപ്പെട്ടത്. പുലർച്ചെ 4 മണിയോടെ 12ാം നിലയിൽ നിന്ന് യുവതി താഴേക്ക് വീഴുകയായിരുന്നു. ഫ്ലാറ്റിൽ കഴിഞ്ഞ രാത്രി ബർത്ത്ഡേ പാർട്ടി നടന്നിരുന്നതായി സെക്യൂരിറ്റി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ