മാഹി :മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശപ്രകാരം പോലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും , കായികക്ഷമത ഉറപ്പാക്കുവാനും വ്യായാമ പരിശീലനം നല്കി .മാഹി വളവിൽ ബീച്ചിൽ വെച്ച് നടന്ന പരിശീലനത്തിന് മാഹി സർക്കിൾ ഇൻസ്പെക്ടർ എ ശേഖർ നേതൃത്വം നല്കി. മാഹി സബ് ഡിവിഷനിലെ ലോക്കൽ പോലീസ് ട്രാഫിക് പോലീസ് ആംഡ് പോലീസ് ഐആർബി, ഹോം ഗാർഡ്സ് യൂണിറ്റുകളിലെ പോലീസുകാർ പങ്കെടുത്തു
പുതുച്ചേരി പോലീസ് സീനിയർ സൂപ്രണ്ട് ദീപിക ഐപിഎസ് ന്റെ ഉത്തരവ് പ്രകാരമാണ് വ്യായാമ പരിശീലനം സംഘടിപ്പിച്ചത്.