പുതുച്ചേരി : പുതുച്ചേരി സിവിൽ സപ്ലൈസ് ഓഫീസിൽ കയറി അഭ്യന്തര മന്ത്രിയുൾപ്പെടെയുള്ളവർ പ്രതിഷേധിച്ചു.
റേഷൻ കാർഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രതിഷേധം നടന്നത്.
പുതുച്ചേരി അഭ്യന്തര മന്ത്രി നമ:ശിവായം, സിവിൽ സപ്ലെയിസ് മന്ത്രി സായി ശരവണൻ എന്നിവരോടൊപ്പം സി വിൽ സപ്ലൈ ഓഫീസിൽ എത്തിയ ബി.ജെ.പി നേതാക്ക ളാണ് ഡയരക്ടർ, ഡെ.ഡയരക്ടർ ഉൾപെടെയുള്ള ഓഫീസർ മാരുടെ മുന്നിൽ പ്രതിഷേധിച്ചത് കഴിഞ്ഞ ദിവസം സമാനമായ സംഭവം പുതുച്ചേരി സൈൻ ട്രൽ യൂണിവേഴ്സിറ്റിയിലും നടന്നിരുന്നു.
യൂണിവേഴ്സിറ്റി ഡീനുമായി ഏറ്റുമുട്ടിയ കല്യാണസു ന്ദരം എം.എൽ.എയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സിവിൽ സപ്ലൈസ് ഓഫീസിൽ കയറി സർക്കാർ ഉദ്യോഗസ്ഥരുമാ യി തർക്കത്തിലാവുകയും തുടർന്ന് പ്രതിഷേധം നടത്തുകയും ചെയ്തത്.
നിരന്തരമായി സർക്കാർ ഓഫീസിൽ കയറി രാഷ്ട്രീയക്കാർ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും , ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിൽ ഗവ. ഓഫീസേർസ് അസോസിയേഷൻ പ്രതി ഷേധിച്ചു. ലഫ്.ഗവർണർ, ചീഫ് സെക്രട്ടറി എന്നിവർ ക്ക് പരാതിയും നൽകി.