മാഹി: പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കിയ മാഹി സ്വദേശികളായ സോയ ശശിധരനെയും (ബി.എസ്.സി ബോട്ടണി) തീർത്ഥ രമേഷിനെയും (ബി.എ.മലയാളം) പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ ആദരിച്ചു. മാഹി മഹാത്മാഗാന്ധി ഗവ.ആർട്സ് കോളേജിൽ നിന്നുമാണ് ബിരുദം പൂർത്തിയാക്കിയത്. സത്യൻ കേളോത്ത് പൊന്നാടയണിയിച്ച് ഉപഹാരം നൽകി. കെ.വി.ഹരീന്ദ്രൻ, ശിവൻ തിരുവങ്ങാടൻ, കെ.പി.ഉദയകുമാർ, സുജിത്ത്.കെ, സനീപ്.കെ.വി, സദേഷ്.ടി, മധു.പി.വി, രതീശൻ.കെ.പി, സർജേഷ്.എം എന്നിവർ സംബന്ധിച്ചു.