അഴിയൂർ:അഴിയൂരിൽ ഒറ്റനമ്പർ ചൂതാട്ടം പിടികൂടി. അഴിയൂർ ചുങ്കത്തുള്ള സൂര്യാ സ്റ്റോർ ഏജൻസി എന്ന സ്ഥാപനത്തിൽ നിന്നാണ് നാദാപുരം കൺട്രോൾ റൂം
സി.ഐ. ശിവൻ ചോടത്തിന്റെ നേതൃത്വത്തിൽ സുരേശൻ.എ കുരുവെക്കണ്ടി ഹൗസ് ധർമ്മടം മുഹമ്മദ് നിഹാസ് നിഹ്മത് ഹൌസ് ഈസ്റ്റ് കതിരൂർ, കണ്ണൂർ തുടങ്ങിയവരെ അറസ്റ്റ് അറസ്റ്റ് ചെയ്തത്. മലയാള മനോരമ ഏജൻസി നടത്തുന്ന ധർമ്മടം സ്വദേശിയായ സുരേഷ് എന്നയാളാണ് ഇതിന്റെ നടത്തിപ്പ്കാരൻ, ഏജൻസിയുടെ മറവിലാണ് വൻ ചൂതാട്ടം നടന്നു വന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഈ സ്ഥാപനം നിരീക്ഷണത്തിലായിരുന്നു ചോമ്പാല എസ്.ഐ രഞ്ജിത്ത്.എം.കെ ബിന്ദുനാഥ്, സി.പി.ഒ,മാരായ അഭിലാഷ്, സജിത്ത്, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
#tag:
Mahe